കാളയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി-സംഭവം പട്ടുവത്ത്.
തളിപ്പറമ്പ്: വീട്ടുപറമ്പില്‍ കെട്ടിയ കാളയെ തെരുവുനായ്ക്കള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി.
പട്ടുവം അരിയിലെ കാനത്തില്‍ കളത്തില്‍ അബ്ദുള്ളയുടെ മൂന്നു വയസ് പ്രായമുള്ള കാളയാണ് കൊല്ലപ്പെട്ടത്.
ചെവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചര മണിയാടെയാണ് സംഭവം.
കാളയുടെ പിന്‍വശം കടിച്ച് കീറി ദ്വാരം വീഴ്ത്തിയിരുന്നു.
ഒരു ചെവി മുഴുവന്‍ കടിച്ച് വേര്‍പ്പെടുത്തിയുമിരുന്നു. മുഖത്തും പരിക്കേറ്റിട്ടുണ്ട്.
ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്.
പട്ടുവം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം വര്‍ദ്ധിച്ച് വരികയാണ്
. ആടുമാടുകളെയും, കോഴികളെയും, ഓമനമൃഗങ്ങളെയും തെരുവ് നായക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തി വരുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
പട്ടുവത്തെ ക്ഷീരകര്‍ഷകരും കോഴി കര്‍ഷകരും ഇതു കാരണം ഭീക്ഷണിയിലാണ് കഴിയുന്നത്.
