പശു ഇരട്ടപെറ്റു-തള്ളക്കും മക്കള്‍ക്കും സുഖം തന്നെ.
തളിപ്പറമ്പ്: ചപ്പാരപ്പടവ് കുട്ടിക്കരിയില്‍ പശു ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ക്ഷീരകര്‍ഷകന്‍ കെ.വി.ചാക്കോയുടെ ജഴ്‌സി പശുവാണ് ഇരട്ട ആണ്‍കിടാരികള്‍ക്ക് ജന്മം നല്കിയത്.
നാല് വയസ്സ് പ്രായമുള്ള പശുവിന്റെ രണ്ടാമത്തെ പ്രസവമാണിത്.
സുഖപ്രസവമായിരുന്നു പശുവിന്റെത്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ചാക്കോയും ഭാര്യ ലിസിയും ക്ഷീരകര്‍ഷകരാണ്. ഇവര്‍ക്ക് മൂന്ന് കറവപശുക്കള്‍ വേറെയുമുണ്ട്.
പെരുമ്പടവ് മൃഗാശുപ ത്രിക്കു കീഴിലെ മടക്കാട് വെറ്റി റിനറി സബ്ബ് സെന്ററില്‍ നിന്നാണ് പശുവിന് ബീജം കുത്തിവെച്ചത്.
മടക്കാട് വെറ്ററിനറി സബ്ബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സി.ആര്‍.രജനീഷ് സ്ഥലത്തെത്തി പശുവിനും കിടാങ്ങള്‍ക്കും പ്രാഥമിക പരിചരണം നല്‍കി.
ഇരട്ട കന്നുകുട്ടികള പ്രസവിക്കുന്നത് പശുവിന്റെ പ്രത്യേകതയാണ്.
സാധാരണ ഗതിയില്‍ ഒരു അണ്ഡമാണ് പശു ഉല്പാദിപ്പിക്കുക. രണ്ട് അണ്ഡം ഉല്പാദിപ്പിക്കുമ്പോഴാണ് ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നത്.
ജനിതക പ്രത്യേകതകള്‍ കൊണ്ടും, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണമായും, തീറ്റ സാധനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ടും ഈ പ്രതിഭാസം ഉണ്ടാകാമെന്നുവെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
പശുക്കള്‍ ഇരട്ട പ്രസവിക്കന്നത് രണ്ടും ആണ്‍കിടാങ്ങളോ അല്ലെങ്കില്‍ രണ്ടും പെണ്‍കിടാങ്ങളോ ആയിരിക്കണം.
ഒരാണ്‍കിടാവും ഒരു പെണ്‍കിടാവുമാണെങ്കില്‍ പെണ്‍കിടാവ് പ്രായപൂര്‍ത്തിയായാല്‍ ഗര്‍ഭം ധരിക്കാന്‍ സാധ്യതയില്ലായെന്നും , പെണ്‍കിടാവ് ആണ്‍കിടാവിന്റെ മുഖഭാവങ്ങളോടു കുടിയതായിരിക്കുമെന്നും ഡോക്ടമാര്‍ പറഞ്ഞു.