സി.പി.എമ്മിന്റെ കപടപ്രണയത്തില്‍ മുസ്ലീംലീഗ് വീഴില്ല: സി.പി.ജോണ്‍
കണ്ണൂര്‍: സി പി എമ്മിന്റെ കപട പ്രണയത്തില്‍ വീണുപോകുന്ന രാഷ്ട്രീയ കാമുകി അല്ല മുസ്ലീംലീഗെന്ന് എം.വി.ഗോവിന്ദനും, സി.പി.എം നേതൃത്വവും മനസ്സിലാക്കണമെന്ന് സി.എം.പി. ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍.
പുതുതായി തുടങ്ങിയ ലീഗ് പ്രണയത്തിലൂടെ ലക്ഷ്യമിടുന്നത് യു ഡി എഫിനെ ശിഥിലപ്പെടുത്തല്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്ന കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഡറേഷന്‍ 14-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി.ജോണ്‍.
സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
വരാനിരിക്കുന്ന 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും യു.ഡി.എഫിനെ തകര്‍ക്കലാണ് ഗോവിന്ദന്റ പാര്‍ട്ടി ലക്ഷ്യമിടുന്നത്.
മന്‍മോഹന്‍ സര്‍ക്കാരിനെ തകര്‍ത്ത നാള്‍ തൊട്ടു തുടങ്ങിയതാണ് സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധം.
കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതാണ് ഇരുകൂട്ടരുടെയും ലക്ഷ്യം.
ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടി എന്ന് ലീഗിനെ വിശേഷിപ്പിച്ച ഇ.എം.എസിന്റെ തീസിസ് സി പി എം തള്ളിയോ എന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കണം.
67 ലെ കൂട്ടുകെട്ടിനെ ചൂണ്ടി കാണിക്കുന്ന ഗോവിന്ദനും കൂട്ടരും 86 ല്‍ ലീഗിനെതിരെ നടത്തിയ പ്രചരണം സൗകര്യപൂര്‍വം മറച്ചുവെക്കുകയാണ്.
അന്ന് എം വി .ആര്‍ പറഞ്ഞത് ശരിയായിരുന്നുവെന്ന് സി.പി.എം ഇനിയെങ്കിലും സമ്മതിക്കുമോ? എം.വി.ആറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് തെറ്റായി പോയെന്ന് സമ്മതിക്കുമോയെന്നും സി.പി.ജോണ്‍ ചോദിച്ചു.
തൊഴിലാല്ലായ്മ എന്ന യുവതയുടെ അരക്ഷിതാവസ്ഥ സമര്‍ത്ഥമായി മുതലെടുത്തു കൊണ്ടാണ് മയക്ക് മരുന്ന് മാഫിയ വേര് പിടിച്ചിട്ടുള്ളതെന്നും സി.പി.ജോണ്‍ ചൂണ്ടിക്കാട്ടി.
നേരത്തെ സുധീഷ് കടന്നപ്പള്ളി പതാക ഉയര്‍ത്തി. രക്തസാക്ഷി സ്തുപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി.
ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത സംഘം ജന: കണ്‍വീനര്‍ പി.സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. സുധീഷ് കടന്നപ്പള്ളി, അഡ്വ.നാന്‍സി പ്രഭാകര്‍, സുധീഷ് ഫറോക്ക്, സജിത് തൃശൂര്‍ എന്നിവരടങ്ങിയ പ്രസീഡിയവും, അനീഷ് ചേനക്കര,
അഡ്വ.സുസ്മിത, വിനോദ് കാസര്‍ഗോഡ്, രാജേഷ് സത്യന്‍ എന്നിവരടങ്ങിയ സ്റ്റിയറിങ്ങ് കമ്മറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. ബിനൂപ് ഉഗ്രപുരം, കെ.വി.ഉമേഷ്, ശില്‍പ രാജന്‍ എന്നിവരടങ്ങിയ പ്രമേയ കമ്മറ്റിയെയും
മിഥുന്‍, സുശാന്ത്, ശ്രീജ കാസര്‍ഗോഡ് എന്നിവരടങ്ങിയ മിനുട്‌സ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.
.എ.അജീര്‍, റിജുല്‍ മാക്കുറ്റി, നസീര്‍ നെല്ലൂര്‍,ഉമേഷ് ബാബു കെ.സി, ഡോ. വിപിന്‍ ചന്ദ്രന്‍, ഇല്ലിക്കല്‍ അഗസ്തി, വി.കെ.രവീന്ദ്രന്‍, വികാസ് ചക്രപാണി, കാഞ്ചന മാച്ചേരി, വി.കമ്മാരന്‍, പി.ആര്‍.എന്‍ നമ്പീശന്‍, എ.നിസാര്‍, കെ.എ.കുര്യന്‍, എന്‍.സി. സുമോദ് എന്നിവര്‍ പ്രസംഗിച്ചു.