സി.പി.എം.അടുത്തില നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കീനേരി വിജയന്‍(69)നിര്യാതനായി-

പരിയാരം: സി.പി.എംഅടുത്തില നോര്‍ത്ത് ബ്രാഞ്ച് സിക്രട്ടറി കീനേരി വിജയന്‍ (69) ഹൃദയാഘാതം മൂലം നിര്യാതനായി.

വയലപ്രയിലെ പരേതരായ കോറോക്കാരന്‍ കുട്ട്യപ്പയുടെയും കീനേരി മാധവിയുടെയും മകനാണ്.

ഭാര്യ: തോട്ടടത്ത് രതി. മക്കള്‍: രജിത്ത്, രഞ്ജിനി.
മരുമക്കള്‍: ദീപു (പയ്യന്നൂര്‍) ഡോ.ഹരിത (മാണിയാട്ട്).

സഹോദരങ്ങള്‍ കീനേരി കുമാരന്‍, കുഞ്ഞിക്കണ്ണന്‍, ബാലന്‍, നാരായണന്‍ മാസ്റ്റര്‍(റിട്ട. പ്രിന്‍സിപ്പാള്‍), മാധവി, ചന്ദ്രന്‍, പരേതനായ കീനേരി കുഞ്ഞിരാമന്‍.

മാടായി, ഏഴോം വില്ലേജുകളില്‍ പെട്ട അടുത്തില പ്രദേശത്ത് രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു.

കര്‍ഷക സംഘം മാടായി വില്ലേജ് വൈസ് പ്രസിഡന്റ്, കേരള പ്രവാസി സംഘം മാടായി വില്ലേജ് സിക്രട്ടറി, ദേശാഭിമാനി ഏജന്റ്, റെഡ്സ്റ്റാര്‍ അടുത്തില പ്രസിഡന്റ്, അടുത്തില EMS സ്മാരക വായനശാല & ഗ്രന്ഥാലയം; ആസ്‌ക് അടുത്തില എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗം, പ്രവാസി ക്ഷേമ സഹകരണ സംഘം ഡയരക്ടര്‍ തുടങ്ങി ബഹുമുഖ മേഖലയില്‍
പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പഴയങ്ങാടി അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പ്: സൊസൈറ്റി സ്ഥാപക ഡയരക്ടറും പിന്നീട് പ്രസിഡന്റുമായിരുന്നു.

കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന മനുഷ്യ സനേഹിയായ ഒരു ജനകീയ പ്രവര്‍ത്തകനായിരുന്നു.

സംസ്‌കാരം ഡിസംമ്പര്‍ 26 ന് ഞായറാഴ്ച 10.30ന് വയലപ്ര പൊതുശ്മാശനത്തില്‍. നാളെ രാവിലെ 8.30.മുതല്‍ അടുത്തില ഇ.എം.എസ് വായനശാലയില്‍ പൊതു ദര്‍ശനത്തിന് വെക്കും.