മാധ്യമങ്ങളുടെ അപവാദപ്രചാരണങ്ങള്‍ വിലപ്പോവില്ല-പി.പി.ദിവ്യ.

തളിപ്പറമ്പ്: മാധ്യമങ്ങളുടെ അപവാദപ്രചാരണങ്ങളൊന്നും വിലപ്പോവില്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ ജനങ്ങള്‍ക്കറിയാമെന്നും പി.പി.ദിവ്യ.

സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച വാഹനജാഥക്ക് പന്നിയൂര്‍ സെന്‍ട്രലില്‍ നല്‍കിയ സ്വീകരണത്തില്‍ സാസാരിക്കുകയായിരുന്നു അവര്‍.

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന അപവാദപ്രചാരണങ്ങളെ തുറന്നുകാണിക്കുന്നതിന് സി.പി.എം സംഘടിപ്പിക്കുന്ന പ്രചാരണ ജാഥയുടെ ഭാഗമായി തളിപ്പറമ്പ്

ഏരിയയില്‍ സി.പി.എം ജില്ലാ കമ്മറ്റി അംഗം പി.പി.ദിവ്യ നയിക്കുന്ന ജാഥക്ക് പന്നിയൂര്‍ സെന്‍ട്രലില്‍ സ്വീകരണം നല്‍കി.

കെ.പി.സജിത്ത് അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, സി.എം.കൃഷ്ണന്‍, ഷിബിന്‍ കാനായി, കെ.ഗണേശന്‍, കെ.ദാമോദരന്‍ മാസ്റ്റര്‍,

ഐ.വി.നാരായണന്‍, കെ.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ഹൈദരാലി സ്വാഗതം പറഞ്ഞു.