സി.പി.എം കേന്ദ്രകമ്മറ്റി നാളെയും മറ്റന്നാളും ഹൈദരാബാദില്‍
പ്രത്യേക ലേഖകന്‍(ഹൈദരാബാദ്)
ഹൈദരാബാദ്: സി.പി.എം.കേന്ദ്രകമ്മറ്റി യോഗം നാളെയും മറ്റന്നാളുമായി ഹൈദരാബാദില്‍ നടക്കും.
യോഗത്തില്‍ പങ്കെടുക്കുന്നതിനായി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴിയും ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി തുടങ്ങിയ കേന്ദ്രകമ്മറ്റി അംഗങ്ങളും ഹൈദരാബാദിലെത്തിയിട്ടുണ്ട്.
തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി രാത്രി പത്തോടെ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുംഹൈദരാബാദിലെത്തും.
മുഖ്യമന്ത്രി ജനുവരി 15 ന് ചികില്‍സക്കായി അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്ക് നല്‍കണമെന്ന കാര്യത്തിലുള്ള ചര്‍ച്ചകളും നടക്കുമെന്നാണ് സൂചന.
