സി.പി.എം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമം-കൊടികളും പ്രചാരണബോര്‍ഡുകളും നശിപ്പിച്ചു.
കുഞ്ഞിമംഗലം: സിപിഎം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫര്‍ണ്ണിച്ചറുകളും കസേരകളും തകര്‍ത്തു.

കൊടികളള്‍ക്ക് പുറമെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചരണ ബോര്‍ഡുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.
ഇന്നലെ രാത്രി അക്രമണം നടന്ന എടാട്ട് താമരംകുളംങ്ങര സുബ്രമണ്യ ക്ഷേണായ് സ്മാരക മന്ദിരം നേതാക്കള്‍ സന്ദര്‍ശിച്ചു.
സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ച കാസര്‍ഗോഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി.ബാലകൃഷ്ണന്‍ മാസ്റ്ററുടെ നിരവധി ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിപ്പിക്കപ്പെട്ടിട്ടുണ്ട്.
നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ചില ദുഷ്ടശക്തികളുടെ ആസൂത്രിതശ്രമമാണ് അക്രമത്തിന് പിന്നിലെന്നും.ഇരുട്ടിന്റെ മറവില്‍ അഴിഞ്ഞാടിയ അക്രമികളെ ഉടന്‍ പിടികൂടാനും ശക്തമായ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.വി.രാജേഷ് ആവശ്യപ്പെട്ടു.
