സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്ക് എ.കെ.ജിയുടെ പൂര്‍ണകായ ശില്‍പ്പം ഒരുങ്ങി

പിലാത്തറ: എറണാകുളത്ത് നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിലേക്ക് കുഞ്ഞിമംഗലത്ത് എ.കെ.ജി.യുടെ പൂര്‍ണ്ണകായ
ശില്പം ഒരുങ്ങുന്നു.

ശില്‍പിയും ചിത്രകാരനുമായ പ്രേം പി. ലക്ഷ്മണനാണ് 10 അടി വലുപ്പത്തില്‍ ശില്പം ഒരുക്കുന്നത്.

ആദ്യം മെഴുകില്‍ രുപപ്പെടുത്തി പിന്നീട് ഫൈബര്‍ ഗ്‌ളാസില്‍ കാസ്റ്റ് ചെയ്താണ് ജീവന്‍ തുടിക്കുന്ന പാവങ്ങളുടെ പടത്തലവന്റെ ആകര്‍ഷക രൂപം പടച്ചെടുത്തത്.

ശില്പികളായ സന്തോഷ് മാനസം, പ്രണവ് കുന്നരു, ഷിനു പാടിച്ചാല്‍, കലേഷ് കവ്വായി, നവീന്‍ കാരാട്ട് തുടങ്ങിയവരും പ്രേം പി ലക്ഷ്മണനൊപ്പം ശില്പമൊരുക്കാന്‍ കരവിരുതുമായി കൂട്ടിനുണ്ട്.

എ.കെ.ജി. യുടെ മകള്‍ ലൈലയും, മരുമകനും മുന്‍ എം.പി.യുമായ പി.കരുണാകരനും മല്ലിയോട്ടുള്ള പണിപ്പുരയില്‍ അവസാന മിനുക്കു പണിയിലെത്തി നില്‍ക്കുന്ന ശില്പം കാണാനെത്തി.

പൂര്‍ത്തിയായി കഴിഞ്ഞാല്‍ എറണാകുളത്തേക്ക് കൊണ്ടു പോകും.