ഹരിദാസന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന് പുന്നോലില്‍
തലശേരി: തലശ്ശേരി പുന്നോലില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐ(എം) പ്രവര്‍ത്തകനും
മത്സ്യത്തൊഴിലാളിയുമായ ഹരിദാസര്‍റ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഏറ്റുവാങ്ങി.
ജില്ലാ സെക്ട്രടറി എം.വി.ജയരാജന്‍, സംസ്ഥാന കമ്മറ്റി അംഗം ടി.വി.രാജേഷ്, പി.ശശി തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ രക്തപതാക പുതപ്പിച്ചു.
പരിയാരം, തളിപ്പറമ്പ്, ബക്കളം, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, പുതിയതെരു, എ.കെ.ജി. ആശുപത്രി, കാല്‍ടെക്‌സ്, താഴെ ചൊവ്വ, ചാല ബൈപാസ്, എടക്കാട്, മുഴപ്പിലങ്ങാട്, ധര്‍മ്മടം, തലശ്ശേരി സഹകരണാശുപത്രി എന്നിവിടങ്ങളില്‍ മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും.
തലശ്ശേരി സിപിഐ(എം) ഏരിയാ കമ്മിറ്റി ഓഫീസിലും പുന്നോലിലും പൊതുദര്‍ശനത്തിന് വെക്കും.
5 മണിക്ക് പുന്നോലില്‍ സംസ്‌കരിക്കും. നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പോസ്റ്റ്‌മോര്‍ട്ടം നടന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിയിരുന്നു.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോയത്.
