നാടിന്റെ അഭിമാനമായി സി.സാഹിറ ബി.എസ്.സി കെമിസ്ട്രിയില്‍ ഒന്നാം റാങ്ക്.

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നടത്തിയ ബി.എസ്.സി കെമിസ്ട്രി ബിരുദ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി തോട്ടിക്കല്‍ സ്വദേശിനി സി.സാഹിറ.

കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

പി.കെ.വി അബൂബക്കര്‍-സൈനബ ദമ്പതികളുടെ മകളാണ്.

ഡോ. ഫാത്തിമത്ത് സക്കിയ, ഫായിസ, ഫര്‍ഹ, മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.