കലാപരിപാടികള്‍ പൂക്കോത്ത്‌നടയില്‍ തന്നെ– മന്ത്രി കെ.രാധാകൃഷ്ണന്‍ പങ്കെടുക്കില്ല.

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി പൂക്കോത്ത്‌നടയില്‍ ഇന്ന് നടക്കുന്ന സാംസ്‌ക്കാരിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ പങ്കെടുക്കില്ല.

പൂക്കോത്ത്‌നടയിലൂടെയുള്ള ദേശീയപാതയില്‍ വാഹനഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

മന്ത്രിക്ക് തിരുവനന്തപുരത്ത് നിന്നും മാറിനില്‍ക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ പരിപാടികളുള്ളതിനാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

എന്നാല്‍ ഇന്ന് തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി പൂക്കോത്ത്‌നടയില്‍ കലാപരിപാടികള്‍ നിലവിലുള്ള സ്ഥലത്തുതന്നെ നടത്തുമെന്ന് ഉല്‍സവാഘോഷ കമ്മറ്റി അധി:കൃതര്‍ പറഞ്ഞു.

ഇന്നലെ തൃച്ചംബരം സ്വദേശിയായ കിഴക്കേനടയിലെ ഉഷസില്‍ കെ.മനോജ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് പൂക്കോത്ത്‌നടയില്‍ ഗതാഗതം തടസം പാടില്ലെന്ന് ജസ്റ്റിസ് ഷാജി.പി.ചാലിയുടെ ഉത്തരവ്.

ഈ ഉത്തരവ് പരിപാടികള്‍ നടത്തുന്നതിന് എതിരല്ലെന്നാണ് ക്ഷേത്രോല്‍സവ കമ്മറ്റിയുടെ നിലപാട്.

പരിപാടികള്‍ നടത്തുന്നതിനെതിരെ പോലീസ് ഉല്‍സവാഘോഷ കമ്മറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഉത്തരവ് വളച്ചൊടിച്ചാണ് ഇത്തരമൊരു നോട്ടീസ് എന്നാണ് ഉല്‍സവാഘോഷ കമ്മറ്റിയുടെ നിലപാട്.

ഗതാഗതത്തിന് തടസം വരാതെ പരിപാടികള്‍ നടത്താനുള്ള ഉത്തരവാദിത്വം പോലീസിനാണെന്നും ആഘോഷകമ്മറ്റി പറയുന്നു.