സൂക്ഷിക്കണം–സൂക്ഷിക്കണം ജീവന്‍ നമ്മുടേതാണ്-
തളിപ്പറമ്പ്: നിര്‍മ്മാണത്തിലെ അപാകത, റോഡ് കുഴിഞ്ഞുതാഴ്ന്നു. പ്രതിദിനം സംഭവിക്കുന്നത് പത്തിലേറെ അപകടങ്ങള്‍.
സംസ്ഥാനപാത 36 ല്‍ കരിമ്പം ജില്ലാ കൃഷിഫാമിന് മുന്നിലെ വിവാദ അപകടവളവിലാണ് പുതിയ പ്രതിഭാസം രൂപംകൊണ്ടിരിക്കുന്നത്.
ഏതാണ്ട് എട്ട്മീറ്ററോളം നീളത്തിലാണ് ഇവിടെ റോഡില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്.
പ്രത്യക്ഷത്തില്‍ കുഴി ശ്രദ്ധയില്‍പെടാത്തതിനാല്‍ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് രോഡില്‍ വീണ് പരിക്കേല്‍ക്കേണ്ടി വരുന്നത്.
ഭാഗ്യവശാല്‍ മരണം സംഭിച്ചില്ലെന്ന് ആശ്വാസം കൊള്ളുകയാണ് കരിമ്പം ഫാമിലെ ജീവനക്കാര്‍.
35 കോടി ചെലവഴിച്ച് നവീകരിച്ച തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പല ഭാഗത്തും ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളുണ്ടെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.
പക്ഷെ, ഇത്രഗുരുതരമായ സ്ഥിതിവിശേഷം കരിമ്പം ഫാമിന് മുന്നില്‍ മാത്രമാണ്.
എല്ലാ ദിവസങ്ങളിലും കുഴിയിലകപ്പെട്ട് റോഡിലേക്ക് തെറിച്ചുവീഴുന്ന ഇരുചക്രവാഹനയാത്രികരെ എടുത്ത് ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയിലാണ് ഫാം ജീവനക്കാര്‍.
റോൗഡ് നിര്‍മ്മാണ വേളയില്‍ തന്നെ നാട്ടുകാര്‍ നിരവധി അപാകതകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെങ്കിലും ആരും ഒന്നും ചെവിക്കൊണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അടിയന്തിരമായി റോഡിലെ അപകടക്കുഴിക്ക് പരിഹാരം കാണാത്തപക്ഷം പ്രത്യക്ഷ സമരപരിപാടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.