ഒറ്റനമ്പര്‍ ചൂതാട്ടം ഒരാള്‍ അറസ്റ്റില്‍.
പരിയാരം: ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ഏഴിലോട് അനീസാ ക്വാര്‍ട്ടേഴ്‌സില്‍ വി.വി.അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ മകന്‍ പി.അജീര്‍(38)നെയാണ് പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഏഴിലോട് വെച്ച് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 7150 രൂപയും ഒറ്റനമ്പര്‍ തുണ്ടുകടലാസുകളും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് ഏഴിലോടും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ഇയാള്‍ മാസങ്ങളായി ഒറ്റനമ്പര്‍ ചോട്ടറി ചൂതാട്ടം നടത്തിവരികയായിരുന്നു.
ഇയാളുമായി ബന്ധപ്പെട്ടവരെക്കുറിച്ച് പോലീസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്. സീനിയര്‍ സി.പി.ഒ സുരേഷ് കക്കറ, നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ് എന്നീ പോലീസുദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
പരിയാരം പോലീസ് വിവിധ കേസുകളില്‍ ശക്തമായ അന്വേഷണങ്ങളും നടപടികളും ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.