ഗവ.ആശുപത്രി പരിസരത്ത് പെട്ടിക്കടകള്‍ വേണ്ട-
തളിപ്പറമ്പ്: ഗവ.താലൂക്ക് ആശുപത്രി പരിസരത്തെ പെട്ടിക്കടകള്‍ നഗരസഭാ അധികൃതര്‍ നീക്കംചെയ്തു.
ലോട്ടറി സ്റ്റാളുകള്‍ ഉള്‍പ്പെടെ ആറോളം പെട്ടിക്കടകളാണ് ഗവ.ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്.
പകല്‍ സമയത്തുപോലും ഈ കടകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നതായി പരാതികള്‍ ലഭിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞ.
ഇത് കൂടാതെ ആശുപത്രി വളപ്പിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി ആശുപത്രി സൂപ്രണ്ടും നഗരസഭയില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ പെട്ടിക്കടകളും നീക്കം ചെയ്തത്.
സ്വയം നീക്കം ചെയ്യണമെന്ന് നഗകസഭാ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പെട്ടിക്കടകള്‍ നീക്കിയത്.
ഈ ഭാഗത്ത് ഇനി പെട്ടിക്കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.