നടന്‍ ഡാനിയല്‍ ബാലാജി(48) നിര്യാതനായി, അന്ത്യാഭിലാക്ഷപ്രകാരം കണ്ണുകള്‍ ദാനം ചെയ്തു.
ചെന്നൈ: നടന്‍ ഡാനിയല്‍ ബാലാജി (48) നിര്യാതനായി, ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കമല്‍ ഹാസന്റെ ‘മരുതനായക’ത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാലാജി.
വേട്ടയാട് വിളയാട്, വട ചെന്നൈ, മായവന്‍, ഭൈരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങള്‍. ബ്ലാക്ക്, ഭ?ഗവാന്‍, ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി. സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടന്റെ വസതിയില്‍ നടക്കും.ചെന്നൈ: നടന്‍ ഡാനിയല്‍ ബാലാജിയുടെ അപ്രതീക്ഷിത വിയോഗം തമിഴ്സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 48കാരനായ ഡാനിയല്‍ ബാലാജിയുടെ അന്ത്യം. രണ്ടു പേരുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നുകൊണ്ടാണ് ബാലാജി വിടപറഞ്ഞത്.
താരത്തിന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ്. നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകള്‍ക്ക് ജീവന്‍പകരാന്‍ തീരുമാനിച്ചത്.
ഇന്നലെ രാത്രിയോടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണമായത്. ചെന്നൈ പുരസൈവക്കത്തെ വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.തമിഴ് സിനിമാമേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് ഡാനിയല്‍ ബാലാജിക്ക് അനുശോചനം അറിയിച്ചത്. സംവിധായകരായ ഗൗതം മേനോന്‍, അമീര്‍, വെട്രി മാരന്‍ എന്നിവര്‍ നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചു.