ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ഡി അശ്വിനി ദേവ് (56) നിര്യാതനായി.
ആലപ്പുഴ: ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ഡി അശ്വിനി ദേവ് (56) നിര്യാതനായി. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒന്നര വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. കണ്ണൂരില്‍ സഹോദരി ശ്രീകലയുടെ വീട്ടില്‍ പരിചരണത്തില്‍ കഴിയവേയാണ് അന്ത്യം. സംസ്കാരം ഇന്ന് 4.30 ന് കല്ലുംമൂട് ഭാഗ്യഭവനത്തില്‍.

2022-ലാണ് അശ്വിനി ദേവിന് പരിക്കേല്‍ക്കുന്നത്. കായംകുളത്തേക്കു സ്കൂട്ടറില്‍ വരികയായിരുന്ന അശ്വിനിദേവിനെ കായംകുളം എരുവ കോയിക്കല്‍പ്പടിക്കല്‍ ജംക്ഷനില്‍ വച്ച് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷമായി അബോധാവസ്ഥയിലായിരുന്നു.
പരേതരായ ഭാഗവതര്‍ ദിവാകരപ്പണിക്കരുടെയും കമലമ്മയുടെയും മകനാണ് അശ്വിനി ദേവ്. ബിജെപിയിലെ ശക്തമായ സാന്നിധ്യമായിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു. രണ്ട് തവണ സെക്രട്ടറി, എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ്, യുവ മോര്‍ച്ച ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി, എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
