പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
തലശേരി: വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടതലശേരി പാറാല്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
വെള്ളിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി പതംകയത്ത് യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായത്
തലശ്ശേരി സ്വദേശി പാറാല്‍ പള്ളിക്കടുത്തുള്ള നയീം ജാബിര്‍(24) ആണ് ഒഴുക്കില്‍ പെട്ടത്.
ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയിരുന്നത്. കുളിക്കുന്നതിനിടെ നയീം ഒഴുക്കില്‍ പെടുകയായിരുന്നു.
മുക്കം ഫയര്‍ഫോഴ്‌സും കോടഞ്ചേരി പോലീസും നാട്ടുകാരും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. മൃദദേഹം ഇന്ന് വൈകീട്ടോടെ നാട്ടിലെത്തിക്കും.