വീടിനകത്ത് വീണുമരിച്ച ചെപ്പിനൂലിലെ കെ.പി.ഹരിയുടെ സംസ്‌ക്കാരം ഇന്ന്.

തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുവരുന്ന വീട്ടില്‍ വീണു പരിക്കേറ്റ് ചികില്‍സക്കിടെ മരിച്ച മധ്യവയസ്‌ക്കന്റെ സംസ്‌ക്കാരം ഇന്ന്.

മുയ്യം ചെപ്പിനൂലിലെ കപ്പണപ്പറമ്പില്‍ വീട്ടില്‍ കെ.പി.ഹരിയാണ്(47)മരിച്ചത്.

ഡിസംബര്‍ 13-ന് പുലര്‍ച്ചെ 12.30 നാണ് ഹരിയെ സ്റ്റെയര്‍കേസിന്റെ താഴെ വീണുകിടക്കുന്നതായി കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോലേജിലെക്ക് കൊണ്ടുപോകുകയും ചെയ്തു.

അവിടെചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ 11.30 നായിരുന്നു അന്ത്യം.

പരേതനായ കോരന്‍-ഭാര്‍ഗ്ഗവി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: ബിന്ദു (പാപ്പിനിശ്ശേരി),  ബിജു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് ഉച്ചക്ക് ശേഷം വീട്ടിലെത്തിക്കും.

സംസ്‌ക്കാരം വൈകുന്നേരം വരഡൂല്‍ പൊതുശ്മശാനത്തില്‍.