Skip to content
പിലാത്തറ: റോഡ് മുറിച്ചുകടക്കവെ അമിതവേഗതയിലെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് വയോധികന്‍ മരിച്ചു.
മണ്ടൂര്‍ തലക്കോടത്ത് പടിഞ്ഞാറ്റപ്പുരയില്‍ വീട്ടില്‍ പി.പി.ശങ്കരന്‍ ആചാരിയാണ്(68)മരിച്ചത്.
ഇന്നലെ രാവിലെ 11 ന് മണ്ടൂര്‍ എ.എച്ച്.എന്‍ ക്ലിനിക്കിന് സമീപം കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം.
റോഡ് മുറിച്ചുകടക്കവെ ശങ്കരന്‍ ആചാരിയെ എം.എച്ച്.09-സി.കെ.-9954 ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണ്ടൂര്‍ പടിഞ്ഞാറ്റപുര തിരുവര്‍ക്കാട് ഭഗവതി ക്ഷേത്ര സ്ഥാനികനാണ് പരേതന്‍.
പരേതരായ പി.പി.അപ്പക്കുട്ടി-കല്യാണി ദമ്പതികളുടെ മകനാണ്.
ഭാര്യമാര്‍:കെ.കെ.സുജാത, പി.പി.ഭാനുമതി.
മക്കള്‍: ശരത് കുമാര്‍, സജിത്ത് കുമാര്‍.
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍(മാണിയാട്ട്), നാരായണന്‍, ചെറിയക്കുട്ടി(മാവിച്ചേരി), ഗീത(പരിയാരം).
സംസ്‌കാരം മണ്ടൂര്‍ പൊതുശ്മശാനത്തില്‍ നടന്നു.