ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു.

ശ്രീകണ്ഠാപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു.

ശ്രീകണ്ഠാപുരം കാവുമ്പായിയിലെ പരേതനായ വടക്കാഞ്ചേരില്‍ ഫ്രാന്‍സിസിന്റെ ഭാര്യ മേരി(65)ആണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചക്ക് 1.30 ന് വീട്ടില്‍ വെച്ച്  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മേരിയെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോലേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മക്കള്‍: ഷീജ, ഷിജു, ഷീബ.

മരുമക്കള്‍: ഹെന്‍ട്രി സെബാസ്റ്റ്യന്‍, ഷിബി മോള്‍, സിബി മോള്‍.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശവസംസ്‌ക്കാരം ഇന്ന്(മാര്‍ച്ച്-9) വൈകുന്നേരം നാലിന് നാടുകാണിയിലെ യഹോവസാക്ഷികളുടെ സെമിത്തേരിയില്‍