ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

തളിപ്പറമ്പ്: ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ്  കുഴഞ്ഞു വീണ് മരിച്ചു.

കല്യാശേരി മാങ്ങാട് വെസ്റ്റിലെ വാണിയന്‍ വളപ്പില്‍ വി.വി.ഷൈജു(42)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.50 ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഷൈജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനാണ്.

അവിവാഹിതനാണ്.

സഹോദരങ്ങള്‍: ബൈജു, ചിത്ര, സജിന.

കണ്ണൂര്‍ ഗവ.മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചക്ക് ഒന്നോടെ മാര്യാംഗലം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.