യുദ്ധഫണ്ട് പിരിവും തുടങ്ങി-അവസരം മുതലെടുക്കുന്നതായി ആക്ഷേപം

തളിപ്പറമ്പ്: യുദ്ധഫണ്ട് പിരിവും തുടങ്ങി. പുല്‍വാമ സംഭവത്തേതുടര്‍ന്നുണ്ടായ ഒപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യ-പാക് സംഘര്‍ഷം മുതലെടുത്ത് ഫണ്ട് പരിവും തുടങ്ങി.

ശ്രീനിധി എന്ന സ്വകാര്യ ബസാണ് അവസരം മുതലെടുത്ത് ഫണ്ട് പിരിവ് ആരംഭിച്ചത്.

അവരുടെ 13 ബസുകളും ഇന്ന് ഓടുന്നത് നാഷണല്‍ ഡിഫന്‍സ് പണ്ടിേലക്ക് പണം സ്വരൂപിക്കാനാണെന്ന് ബസിന്റെ മുന്നില്‍ തന്നെ ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്.

ചികില്‍സാഫണ്ട് സ്വരൂപിക്കുന്ന കാരുണ്യയാത്രയുടെ മാതൃകയിലാണ് ഈ ഫണ്ട് ശേഖരണം.

പൗരന്‍മാരുടെ ദേശീയവികാരം മുതലെടുത്ത് ഫണ്ട് സ്വരൂപിക്കാനുള്ള ഒരു നീക്കമായേ ഇതിനെ കാണാനാവൂ.

ഇന്ത്യാ ഗവണ്‍മെന്റോ പ്രതിരോധ വകുപ്പോ ഓപ്പറേഷന്‍ സിന്ദുറിന് വേണ്ടി ഒരുവിധത്തിലുള്ള ഫണ്ടുകള്‍ക്കും പൊതുജനങ്ങളോട് ഈ നിമിഷം വരെ ആവശ്യപ്പെട്ടിട്ടില്ല.

ഒദ്യോഗികമായി യുദ്ധം പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

ഇത് അവസരം മുതലെടുത്ത് പണം അടിച്ചുമാറ്റാനുള്ള നീക്കമായേ കാണാനാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന എന്ന് പറഞ്ഞാല്‍ 10 രൂപ ടിക്കറ്റുകാരനായാലും എത്ര രൂപ വേണമെങ്കിലും ബക്കറ്റില്‍ നിക്ഷേപിക്കാം.

ഇത് ക്രിമിനല്‍ കേസെടുക്കേണ്ട കുറ്റമായിട്ട് തന്നെ കണക്കാക്കേണ്ടതാണ്.