ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃസംഗമം-ഏപ്രില്‍-3 ന്-മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍:ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതൃസംഗമം ഏപ്രില്‍ 3 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കും.

ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോജിആനിത്തോട്ടം അദ്ധ്യക്ഷത വഹിക്കും.

പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: എ.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

നേതൃസംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ജോജിആനിത്തോട്ടം അധ്യക്ഷത വഹിച്ചു.

എ.ജെ. ജോസഫ്, ജയ്‌സണ്‍ ജീരകശ്ശേരി, കെ.പി.അനില്‍കുമാര്‍ മട്ടന്നൂര്‍, ജോസഫ് പരത്തിനാല്‍, അഡ്വ :ബാബു സെബാസ്റ്റ്യന്‍,

ടോമി നടുതൊട്ടിലില്‍, ബിജു പുളിക്കല്‍, ജോര്‍ജ് കിളിചുണ്ടന്‍മാക്കല്‍, ജോസ് മാത്യു, ജെയിംസ് പാടിച്ചാല്‍, ജയ്‌സണ്‍ ചെമ്പേരി എന്നിവര്‍ പങ്കെടുത്തു.