കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എന്‍.ജി.ഒ യൂണിയന് കൂട്ടധര്‍ണ നടത്തി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡി.കോളേജ് ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി കേരള എന്‍.ജി.ഒ. യൂണിയന് ധര്‍ണ്ണാ സമരം നടത്തി.

കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളും മെഡിസെപ് ആനു കൂല്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും ആഗിരണ പ്രക്രിയ നടപടികള്‍ പൂര്‍ത്തികരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കൂട്ട ധര്‍ണ്ണ.
യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉഷ ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.വി. വനജാക്ഷി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എ. രതീശന്, ജില്ലാ ജോ.സെക്രട്ടറി എന്‍.സുരേന്ദ്രന് കെ.രഞ്ജിത്ത്, സീബ ബാലന്, പി.ആര്.ജിജേഷ് എന്നിവര്‍ നേതൃത്വം നല്കി.
