ദിനേശന്‍ കൊതേരി ഇനി പോലിസ് ഇന്‍സ്‌പെക്ടര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് എസ്.ഐ ദിനേശന്‍കൊതേരിക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ (സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ )ആയി സ്ഥാനക്കയറ്റം ലഭിച്ചു.

ഹോസ്ദുര്‍ഗ് സ്‌റ്റേഷനിലേക്കാണ് എസ്.എച്ച്.ഒ ആയി സ്ഥലംമാറ്റം.

നേരത്തെ എസ്.ഐയായി ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂര്‍ വയനാട് ഉള്‍പ്പെടെയുള്ള പോലിസ് സ്റ്റേഷനുകളില്‍ ജോലി ചെയ്ത ദിനേശന്‍ മട്ടന്നൂര്‍ കൊതേരി സ്വദേശിയാണ്.