പദ്ധതികള്‍ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഉതകുന്നതാവണം: കെ.വി.സുമേഷ് എം.എല്‍.എ.
ജില്ലാ പഞ്ചായത്ത് പഞ്ചവത്സര പദ്ധതി രൂപീകരണപ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍: പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ജില്ലാ വികസന രേഖ തയ്യാറാക്കുന്നതിനും വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

അതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കെ.വി.സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൊവിഡ് പ്രതിസന്ധികള്‍ മറികടക്കാന്‍ ഉതകുന്നതാവണം പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡാനന്തര ലോക സാമ്പത്തികരംഗം അതിസങ്കീര്‍ണ്ണമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
വരും വര്‍ഷങ്ങളില്‍ അതീവ ദാരിദ്യമാവും ലോകമാകെ അഭിമുഖീകരിക്കേണ്ടി വരികയെന്നും അവര്‍ പറയുന്നു.
ഇത് മുന്നില്‍ കണ്ടാണ് പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്.
ഇത് സാധൂകരിക്കുന്നതാവണം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍കെ വി സുമേഷ് എം എല്‍ എ പറഞ്ഞു.
സാധാരണ മനുഷ്യജീവിതവുമായി നിരന്തരം ചേര്‍ന്ന് നില്‍ക്കുന്ന സ്ഥാപനങ്ങളെ ആധുനികീരിക്കാനും വിപുലപ്പെടുത്താനും കഴിയുന്നതാവണം വികസന നയം.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച പൗരബോധത്തിലും ജീവിത വീക്ഷണങ്ങളിലും വരുത്തിയ മാറ്റത്തെ അഭിമുഖീകരിക്കാന്‍ പുതിയ വികസന രേഖയ്ക്ക് കഴിയണം.
ജില്ലയെ പൊതു യൂണിറ്റായി കണ്ട് വേണം പദ്ധതികള്‍ തയ്യാറാക്കേണ്ടത്അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍ വികസന സമീപനം വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സംസാരിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പ് ഭാരാവാഹികള്‍, അംഗങ്ങള്‍ എന്നിവരുടെ പേരുകള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്‍ വായിച്ചു.
സ്ഥിരം സമിതി ഭാരവാഹികളായ യു.പി.ശോഭ, അഡ്വ.കെ.കെ.രത്‌നകുമാരി, വി.കെ.സുരേഷ് ബാബു, തോമസ് വെക്കത്താനം ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
