കോണ്‍ഗ്രസ്സ് കൊടിമരവും യുഡിഎഫ് വിചാരണ സദസ്സ് പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചു.
പരിയാരം: അവുങ്ങുംപൊയിലില്‍ തിരുവട്ടൂര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപിച്ച കൊടിമരവും യുഡിഎഫ് വിചാരണ സദസ്സ് പ്രചരണ സാമഗ്രികളും ഇന്നലെ രാത്രി സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായി നശിപ്പിച്ചു.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎമ്മിന്റെ നേതാക്കള്‍ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമായാണ് കൊടിയും പ്രചരണസാമഗ്രികളും നശിപ്പിക്കുന്നതെന്നും പരിയാരം മണ്ഡലം 23-ാം ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി.
ഇത് സംബന്ധിച്ച് പരിയാരം പോലീസ് സ്റ്റേഷനില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പി.എം.അല്അമീന് പരാതി നല്കി.
രാത്രികാലങ്ങളില്‍ രാഷ്ട്രീയ എതിരാളികളുടെ കൊടിമരവും മറ്റും നശിപ്പിക്കുന്ന സിപിഎം ക്രിമിലുകള്ക്കെതിരെശക്തമായ നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി. സജീവന് ആവശ്യപ്പെട്ടു.
