കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു ഡോക്ടര്‍കൂടി രാജിവെച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു പ്രമുഖ ഡോക്ടര്‍ കൂടി രാജിവെച്ചു.

കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.ഗെയില്‍.എന്‍. സെബാസ്റ്റിയനാണ് ഇന്ന് പ്രിന്‍സിപ്പാളിന് രാജിക്കത്ത് നല്‍കിയത്.

ഇദ്ദേഹം നാഗര്‍കോവിലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചേര്‍ന്നതായാണ് വിവരം.

ഇന്ന് മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പാളിന് രാജിക്കത്ത് നല്‍കിയ ശേഷമാണ് അദ്ദേഹം പോയത്. കരാറടിസ്ഥാനത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി ഇവിടെ ജോലിചെയ്തുവരുന്ന ഗെയില്‍.എന്‍. സെബാസ്റ്റിയന്‍ പ്രഗല്‍ഭനായ കാര്‍ഡിയോളജിസ്റ്റാണ്.

ഡോക്ടര്‍മാര്‍ തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങളാണ് രാജിവെക്കാന്‍ കാരണമെന്നാണ് വിവരം. നേരത്തെയും

കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ എന്‍ഡ്രോളജി വിഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ രാജിവെച്ചുപോയിരുന്നു.

പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും നിയമനത്തിന് മെഡിക്കല്‍ കോളേജ് അധി:കൃതര്‍ തയ്യാറായിട്ടില്ല.