പിഞ്ചുകുട്ടികളുള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു-

എട്ടികുളം: രാമന്തളി പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം, നാല് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് കടിയേറ്റു.

പരിക്കേറ്റവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എട്ടികുളം പടിഞ്ഞാറെ കല്ലുവെച്ച വീട്ടില്‍ ബിലാല്‍(3), ആലിയ(4), എന്‍.പി.ഹൗസില്‍ അര്‍മാന്‍(3), ചെറിയ ചാപ്പയില്‍ കുഞ്ഞായിസു(70), എം.കെ.പി.ജമീല(48), എന്‍.കെ.പി.ഹിഷാന്‍(10),

എ.എം.പി.ഹൗസില്‍ അസ്ഹറുദ്ദീന്‍(23), എട്ടികുളം ബീച്ചിലെ എന്‍.കെ.പി.സൗദ(48), മംഗലാപുരം സ്വദേശി സുഹൈല്‍(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.