ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് തുണയായി യുവാക്കള്‍-

പയ്യന്നൂര്‍: തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് തുണയായി യുവാക്കള്‍.

പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് അന്നവും അഭയവും നല്‍കിയാണിവര്‍ മാതൃകയായത്.

മിണ്ടാപ്രാണിയായ നായയെ കാറില്‍ കെട്ടി തെരുവിലൂടെ വലിച്ചിഴച്ച നരാധമന്മാര്‍ അരങ്ങുവാഴുന്ന കാലത്താണ് സഹജീവികളോട് കരുണ കാട്ടിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ സമൂഹത്തിന് മാതൃകയായത്.

പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രഭാത സവാരി നടത്താനിറങ്ങിയതായിരുന്നു പയ്യന്നൂരിലെ സാമൂഹിക

പ്രവര്‍ത്തകന്‍ ശിവാനന്ദ് ആര്‍ പ്രഭു. നടത്തത്തിനിടയിലാണ് അവശനിലയിലായ രണ്ട് പട്ടിക്കുഞ്ഞുങ്ങളെ കാണാനിടയായത്.

അങ്ങേയറ്റം അവശനിലയിലായ ഇവയ്ക്ക് പാലും, മറ്റ് ഭക്ഷണങ്ങളും നല്‍കി അദ്ദേഹം ഇവയുടെ വയറും മനസും ശാന്തമാക്കി.

പിന്നീട് ഇവയെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റാനും ശിവാനന്ദ് മറന്നില്ല.

ഇദ്ദേഹത്തോടൊപ്പം പ്രഭാതസവാരിയിലേര്‍പ്പട്ടിരുന്ന യുവാക്കളും കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.