ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

കണ്ണൂര്‍: ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ളാ പബഌക് സ്‌കൂളിലെ, പ്രൈമറി, മിഡില്‍, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അതത് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്, രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള സി.ബി.എസ്.ഇ സ്‌കൂളിലെ പ്രവൃത്തി പരിചയവും അനായാസേന ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത.

പ്രൈമറി വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍ എന്നീ തസ്തികകളിലും മിഡില്‍ വിഭാഗത്തില്‍ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യന്‍, നിര്‍മ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലും സെക്കണ്ടറി വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പ്രൈമറി വിഭാഗത്തില്‍ എല്ലാ തസ്തികകളും മിഡില്‍ വിഭാഗത്തില്‍ ഫിസിക്‌സ്, ലാബ് ടെക്‌നീഷ്യന്‍, നിര്‍മ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളും വനിതകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.

www.norkaroots.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കാം.

അവസാന തീയതി 2022 ഫെബ്രുവരി 7. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800425393ല്‍ ബന്ധപ്പെടാം

. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.