ഈ നാണയങ്ങള്‍ കയ്യിലുണ്ടോ-ബാങ്കില്‍ കൊടുക്കുന്നതാണ് നല്ലത്.

മുംബൈ: ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച ഒരു രൂപയുടെയോ 50 പൈസയുടെയോ നാണയങ്ങള്‍ കൈവശമുണ്ടോ? ബാങ്കില്‍ കൊടുക്കുന്നതാണ് നല്ലത്.

നിയമപരമായി പിന്‍വലിച്ചിട്ടില്ലെങ്കിലും ഈ നാണയങ്ങളുടെ വിതരണം നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

ബാങ്കിലെത്തിയാല്‍ ഈ നാണയങ്ങള്‍ പുറത്തേയ്ക്ക് വിടാതെ ആര്‍ബിഐയ്ക്ക് കൈമാറുകയാണ് ഇനി ചെയ്യുക.  

1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന ഈ നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായണ് തീരുമാനം.

അതേസമയം, നാണയങ്ങളുടെ ഇടപാട് അസാധുവാക്കിയിട്ടില്ല.