കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി.

തളിപ്പറമ്പ്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി പരാതി.

പന്നിയൂര്‍ പള്ളിവയലിലെ അടുക്കാടന്‍ വീട്ടില്‍ ജിജിനയാണ്(27) ഭര്‍ത്താവ് മയ്യില്‍ കുറ്റിയാട്ടൂരിലെ പുതിയപുരയില്‍ പി.പി.സുരേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്.

2017 ഫെബ്രുവരി രണ്ടിനാണ് ഇരുവരും വിവാഹിതരായത്.

2019 ജൂലായ് മുതലാണ് കൂടുതല്‍ സ്ത്രീധനത്തിന് വേണ്ടി പീഡനം തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.