ഡോ.അശ്വിന്‍ വള്ളിയോട്ട് നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി-ഒന്നാമന്‍

തളിപ്പറമ്പ്: അഖിലേന്ത്യാ നീറ്റ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഡി.എം.എന്‍ഡോ ക്രിനോളജി പ്രവേശന പരീക്ഷയില്‍ ഡോക്ടര്‍ അശ്വിന്‍ വള്ളിയോട്ട് ഒന്നാം റാങ്ക് കരസ്തമാക്കി.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 2015 ല്‍ എം.ബി.ബി.എസ് ബിരുദം നേടിയശേഷം തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും 2020 ല്‍ എം.ഡി.ജനറല്‍ മെഡിസിന്‍ പാസ്സായി.

കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ മാരായ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്, ഡോ.സുധ ബാലകൃഷ്ണന്‍ എന്നിവരുടെ മകനാണ് ഡോ.അശ്വിന്‍.

ഭാര്യ ഡോ.അനുശ്രീ മാന്‍ഡ്യ ഗവ. മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ഡി ജനറല്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ്‌