ഡോ. അശ്വിന്‍ വള്ളിയോട്ടിനെ മന്ത്രി വീട്ടിലെത്തി അനുമോദിച്ചു-

പരിയാരം: അഖിലേന്ത്യാ നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡി എം എന്‍ഡോക്രിനോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോ. അശ്വിന്‍

വള്ളിയോട്ടിനെ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ വീട്ടിലെത്തി അനുമോദിച്ചു.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 2015 ല്‍ എംബിബിഎസ് ബിരുദം നേടിയ അശ്വിന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 2020 ല്‍ എം ഡി ജനറല്‍ മെഡിസിന്‍ പാസായി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍മാരായ ഡോ. ബാലകൃഷ്ണന്‍ വള്ളിയോട്ട്, ഡോ.സുധ ബാലകൃഷ്ണന്‍ ദമ്പതികളുടെ  മകനാണ്.

സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്, തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലര്‍ കെ.എം.ലത്തീഫ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.