കെ.പി.ഉമ്മര്‍ മുഴുനീള നായകനായ ക്രൈംത്രില്ലര്‍-ദൃക്‌സാക്ഷി @50.

വില്ലന്‍ വേഷത്തില്‍ സജീവമായിരുന്ന കാലത്ത് കെ.പി.ഉമ്മറിനെ മുഴുനീള നായകനായി അവതരിപ്പിച്ച സിനിമയാണ് ദൃക്‌സാക്ഷി.

ക്രൈംത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമ 1973 ഒക്ടോബര്‍ 12 ന് 50 വര്‍ഷം മുമ്പാണ് റിലീസ് ചെയ്തത്.

വിന്‍സെന്റ്, അടൂര്‍ഭാസി, റാണിചന്ദ്ര, കൊട്ടാരക്കര, പറവൂര്‍ ഭരതന്‍, അശോകന്‍, ഗോവിന്ദന്‍കുട്ടി, മുത്തയ്യ, സുജാത, പ്രേമ.ഖദീജ, പോള്‍ വെങ്ങോല, വഞ്ചിയൂര്‍ രാധ, പാല തങ്കം, സ്രീലത എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

നാടകകൃത്ത് കെ.ടി.മുഹമ്മദാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്.

ഡി.വി.രാജാറാം, ആര്‍.എസ്.പതി എന്നിവര്‍ ക്യാമറയും ജി.ഡി.ജോഷി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. കല-പരസ്യം-രാധാകൃഷ്ണന്‍.

സ്വപ്‌ന ഫിലിംസിന്റെ ബാനറില്‍ സി.ജെ.ബേബി നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത്. പി.ജി.വാസുദേവന്‍.

ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരുക്കിയ സിനിമ ഇപ്പോള്‍ കാണുമ്പോഴും മികച്ച ത്രില്ലര്‍ ഫീലിംങ്ങ് പ്രേക്ഷകന് ലഭിക്കത്തക്കവിധം ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ശ്രീകുമാരന്‍തമ്പിയും വി.ദക്ഷിണാമൂര്‍ത്തിയും തചേര്‍ന്നൊരുക്കിയ നാല് ഗാനങ്ങള്‍ ഈ സിനിമയിലുണ്ട്. എല്ലാ പാട്ടുകളും ഇന്നും ഹിറ്റ് ചാര്‍ട്ടിലാണ്.

ഗാനങ്ങള്‍-

1-ചൈത്രയാമിനി ചന്ദ്രികയാലൊരു-യേശുദാസ്.

2-ഓടക്കുഴല്‍ വിളി നാദം കേട്ടാല്‍-എസ്.ജാനകി.

3-ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ-യേശുദാസ്.

4-ഒരു ചുംബനം ഒരു മധുചുംബനം-എസ്.ജാനകി.