ഡോ.എം.പി.ശ്രീജയന്‍ ബെസ്റ്റ് ഡോക്ടര്‍-2023.

തിരുവനന്തപുരം: ജനകീയ ഡോക്ടര്‍ക്ക് 2023 ലെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്.

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ടും സര്‍ജനുമായ ഡോ.എം.പി.ശ്രീജയനാണ് മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്.

കേരളാ ഗവ.മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം ഇന്ന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോര്‍ജും ചേര്‍ന്ന് സമ്മാനിക്കും.

കൂവേരി സ്വദേശിയാണ് ഡോ.എം.പി.ശ്രീജയന്‍.