പോലീസ് കായികമേളയില്‍ പേരാവൂര്‍ ഡിവിഷന്‍ ചാമ്പ്യന്‍മാര്‍.

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആന്വല്‍ സ്‌പോര്‍ട്‌സ് മീറ്റ് പേരാവൂര്‍ സബ് ഡിവിഷന്‍ ചാമ്പ്യന്‍മാര്‍.

മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രണ്ട് ദിവസമായി നടന്നു വരുന്ന കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റില്‍ പേരാവൂര്‍ സബ് ഡിവിഷന്‍ ചാമ്പ്യന്‍മാരായി.

ഇരിട്ടി സബ് ഡിവിഷന്‍ രണ്ടാം സ്ഥാനവും, ഡിസ്ട്രിക് ഹെഡ് ക്വാര്‍ട്ടേര്‍സ് മൂന്നാം സ്ഥാനവും, തളിപ്പറമ്പ് സബ് ഡിവിഷന്‍ നാലാം സ്ഥാനവും, പയ്യന്നൂര്‍ സബ് ഡിവിഷന്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

ആദ്യ ദിനം ഇരിട്ടി സബ് ഡിവിഷനാണ് മുന്നിട്ട് നിന്നതെങ്കിലും രണ്ടാം ദിനം ഉച്ചക്ക് ശേഷം പേരാവൂരിന്റെ പോരാട്ട വീര്യമാണ് കണ്ടത്.

വാശിയേറിയ മത്സരത്തിനൊടുവിലാണ് പേരാവൂര്‍ ചാമ്പ്യന്‍പട്ടം നേടിയത്. പയ്യന്നൂര്‍ തളിപ്പറമ്പ്, ഇരിട്ടി, പേരാവൂര്‍. ഡി എച്ച് ക്യൂ എന്നീ യൂണിറ്റുകളെ പ്രതിനിധീകരിച്ച് കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ നാനൂറോളം ഓളം കായിക താരങ്ങള്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുത്തു.

ഇന്ന് വൈകുന്നേരം നടന്ന മീറ്റിന്റെ സമാപന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, കെഎപി നാലാം ബറ്റാലിയന്‍ കമാണ്ടന്‍ഡ് വിഷ്ണു പ്രദീപ് എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു. സ്‌പോര്‍ട്‌സ് മീറ്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കണ്ണൂര്‍ ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.