ഡ്രൈവറും ക്ലീനറും ജയിലിലായി-

 

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മിനി ലോറി ഡ്രൈവറും ക്ലീനറും റിമാന്‍ഡിലായി.

ബ്രേക്ക് ചെയ്യുമ്പോള്‍ ലൈറ്റ് കത്തിയില്ലെന്നാരോപിച്ച് ഇന്ന് രാവിലെയാണ് ഇരുവരും തളിപ്പറമ്പ് ബസ്റ്റാന്റില്‍ വെച്ച് കെ.എസ് ആര്‍ ടി.സി. ഡ്രൈവര്‍ ഇരിട്ടി സ്വദേശി സുരേഷ്ബാബു(47) നെ മര്‍ദ്ദിച്ചത്.

കെ.എല്‍.59 ടി 6025 മിനിലോറി ഡ്രൈവറും ക്ലീനറുമായ സിദ്ദിക്ക്, സവാദ് എന്നിവരാണ് റിമാന്‍ഡിലായത്. ഇന്ന് രാവിലെ 6.40 നായിരുന്നു സംഭവം.