കണ്ണൂര്‍ ജില്ലയില്‍ ഡ്രോണ്‍ സര്‍വേ ആരംഭിക്കുന്നു-ജില്ലയെ ഡിജിറ്റലായി അളക്കും-

കണ്ണൂര്‍: കേരളം ഡിജിറ്റലായി അളക്കുന്നതിന്റെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വേ ജില്ലയില്‍ ആരംഭിക്കുന്നു.

കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ 1 വില്ലേജില്‍ ജനുവരി 27, 28 തീയതികളില്‍ ഡ്രോണ്‍ സര്‍വ്വേയുടെ ഒന്നാംഘട്ടം ആരംഭിക്കും. ഫെബ്രുവരി 11, 14, 21, 24, 28, മാര്‍ച്ച് ഒന്ന് തീയ്യതികളില്‍ രണ്ടാംഘട്ടവും നടത്തും.

രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ 2, തലശ്ശേരി, കോട്ടയം എന്നീ വില്ലേജുകളിലാണ് ഡ്രോണ്‍ സര്‍വേ.

സര്‍വേക്ക് മുന്നോടിയായി സര്‍വേ ജീവനക്കാര്‍ക്കായി ഏകദിന പരിശീലന പരിപാടി നടത്തി.

ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ മുഖ്യാതിഥിയായിരുന്നു.

സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ പി.വി. രാജശേഖര്‍ മുഖ്യപ്രഭാഷണം നടത്തി.

സര്‍വേ ഡയറക്ടര്‍ ശീറാം സാംബശിവറാവു, തിരുവനന്തപുരം സര്‍വേ ഡെപ്യൂട്ടി ഡറക്ടര്‍ പി.ആര്‍.പുഷ്പ, കൊല്ലം സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.സതീഷ്‌കുമാര്‍, കാസര്‍കോട് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലിം എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

കണ്ണൂര്‍ റീസര്‍വേ അസി. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രാജീവന്‍ പട്ടത്താരി, ഡെപ്യൂട്ടി കളക്ടര്‍ ഷാജു, റീസര്‍വേ ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.ടി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.