പുഴയില്‍ കാണാതായ വയോധികയുടെ സംസ്‌ക്കാരം നാളെ
പറശിനിക്കടവ്: കോള്‍ത്തുരുത്തിയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.

തായപ്പാത്ത് ടി.പി.കാര്‍ത്യായനിയുടെ(80) മൃതദേഹമാണ് പുഴയില്‍ പൊങ്ങിയ നിലയില്‍ തളിപ്പറമ്പ് അഗ്നിശമനസേന കണ്ടെടുത്തത്.
ഇന്ന് പുലര്‍ച്ചയോടെയാണ് കാര്‍ത്യായനിയെ കാണാതായത്. തിരച്ചിലിനിടയിലാണ് കോള്‍ത്തുരുത്തി പുഴയുടെ കരയില്‍ വസ്ത്രങ്ങളും ചെരിപ്പും കണ്ടത്.
ഇതോടെയാണ് പുഴയില്‍ ചാടിയതായിരിക്കുമെന്ന് വ്യക്തമായത്. സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയുടെ തിരച്ചിലിനിടയില്‍ വൈകുന്നേരം 3.15 നാണ് മൃതദേഹം കണ്ടത്.
പരേതനായ കടവന്‍കണ്ടി കണ്ണന്റെ ഭാര്യയാണ്. മക്കള്‍: പ്രകാശന്‍, ബാലകൃഷ്ണന്‍, ലത.
മരുമക്കള്‍: രമേശന്‍(വേളാപുരം), ഉഷ(തലുവില്‍), ധനജ(കരിങ്കല്‍ക്കുഴി).
സംസ്‌ക്കാരം നാളെ കോള്‍ത്തുരുത്തി പൊതുശ്മശാനത്തില്‍ നടക്കും.
