അഭിമാനമായി ഡോ.സാദാ സുലൈമാന്‍–എം.ഡി.എസ് നീറ്റ് ദേശീയതലത്തില്‍ രണ്ടാം റാങ്ക്-

പരിയാരം: കണ്ണൂര്‍ ഗവ.ദന്തല്‍ കോളേജിന്റെ അഭിമാനമായി ഡോ.സാദാ സുലൈമാന്‍.

അഖിലേന്ത്യാ തലത്തില്‍ നടന്ന നീറ്റ് എം.ഡി.എസ്. പി.ജി എന്‍ട്രന്‍സില്‍ ദേശീയതലത്തില്‍ രണ്ടാം റാങ്ക് നേടിയാണ് ഡോ.സാദാ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.

ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പി.ജി.എന്‍ട്രന്‍സില്‍ 35-ാം റാങ്കും(ഒ.ബി.സി-10) ഇവര്‍ കരസ്ഥമാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ കഠിന പ്രയത്‌നമാണ് ഡോ.സാദയെ ഈ നേട്ടത്തിന് ഉടമയാക്കിയത്.

പഴയങ്ങാടി സ്വദേശിയാണ്.

യുഎ.ഇയില്‍ ജോലിചെയ്യുന്ന ടി.സി.അഹമ്മദലിയുടെ ഭാര്യയാണ്. ഒരു മകളുണ്ട്.