ഡോ.എസ്..ഗോപകുമാര്‍ കേരള ആരോഗ്യ സര്‍വ്വകലാശാല ഗവേണിങ്ങ് കൗണ്‍സിലിലേക്ക്
പരിയാരം: കേരള ആരോഗ്യ സര്‍വകലാശാല ഉന്നതാധികാര സമിതിയായ ഗവേണിങ്ങ് കൗണ്‍സിലിലേക്ക് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ടായ ഡോ.എസ്.ഗോപകുമാര്‍ ഐക്യകണ്ഠേന തെരെഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ ഈ ഉന്നത പദവിയിലെത്തുന്നത്. അഖില കേരള ഗവ.ആയുര്വേദാധ്യാപക സംഘടനാ സെക്രട്ടറിയായ ഡോ.ഗോപകുമാര്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെയും ആയുര്‍വേദ സെന്‍ട്രല്‍ കൗണ്‍സിലിന്റേയും ആരോഗ്യ സര്‍വകലാശാലയുടെയും മികച്ച അധ്യാപകനുള്ള അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ ജനകീയമാക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള ഡോ.ഗോപകുമാര്‍ ആനുകാലിക ആരോഗ്യ പ്രസിദ്ധീകരണങ്ങളിലെ ലേഖകനും ഗ്രന്ഥകാരനും കവിയും പ്രഭാഷകനുമാണ്.
തിരുവനന്തപുരം പട്ടം ആദര്‍ശ്നഗര്‍ സ്വദേശിയായ ഇദ്ദേഹം കണ്ണൂര്‍ ഗവ.ആയുര്‍വേദകോളേജിലെ മുന്‍ പി.ജി വിദ്യാര്‍ത്ഥി കൂടിയാണ്. ഭാര്യ: വിനയ. അമേയ ഏക മകളാണ്.