ഡി.വൈ.എഫ് ഐ നേതാവിന് വെട്ടേറ്റു-
ആലപ്പുഴ: കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘം ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു.
മാവേലിക്കര പാലമേലിലെ ഡിവൈഎഫ്‌ഐ നേതാവ് ആകാശിനാണ് വെട്ടേറ്റത്.
മറ്റൊരു ഡിവൈഎഫ്‌ഐ നേതാവിന്റെ വീടും വാഹനവും കത്തിച്ചു.
നൂറനാട് ടൗണ്‍ സ്വദേശി വിഷ്ണുവാണ് ബൈക്ക് തടഞ്ഞ് നിര്‍ത്തി ആകാശിനെ വെട്ടിയതെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.
മരം വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു.
വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴുത്തില്‍ പത്ത് സെന്റിമീറ്ററോളം ആഴത്തില്‍ മുറിവേറ്റ ആകാശ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഏതാനം ചിലര്‍ മര്‍ദ്ദിച്ചിരുന്നു.
ആ കേസിലെ പ്രധാന പ്രതി ബിനുവിന്റെ സഹോദരനാണ് വിഷ്ണു. കഞ്ചാവ് മാഫിയക്ക് എതിരെ ഡിവൈഎഫ്‌ഐ പാലമേല്‍ മേഖലാ കമ്മിറ്റി കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു
. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിയതും മേഖല സെക്രട്ടറിയുടെ വീട് ആക്രമിച്ച് വാഹനം കത്തിച്ചതും.
