ഇടയന്നൂര്‍ മയിലാട്ട് കുടുംബ സംഗമം മെയ് 8 ന്
തളിപ്പറമ്പ്: ഇടയന്നൂര്‍ മയിലാട്ട് കുടുംബ സംഗമം മെയ് 8 ന് രാവിലെ 9 ന് നടക്കും.
ഇടയന്നൂര്‍ തറവാട്ട് വീട്ടില്‍ ചേരുന്ന സംഗമം രക്ഷാധികാരികളായ മയിലാട്ട് കുഞ്ഞിരാമന്, പത്മാവതിയമ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
അഞ്ച് തലമുറകളില്‍ പെട്ട 230 അംഗങ്ങളുള്ള തറവാടാണിത്.
70 വയസ് തികഞ്ഞ മുഴുവന്‍ കുടുംബാംഗങ്ങളേയും ചടങ്ങില്‍ ആദരിക്കും.
തുടര്‍ന്ന് അംഗങ്ങള്‍ വിവിധ കലാകായിക മത്സരങ്ങളും നടത്തും.
