ഐ.എന്‍.ടി.യു.സി.നേതാവ് ഇ.കെ.മധു കെ.സുധാകരന് എം.പിയുടെ തളിപ്പറമ്പ് താലൂക്ക് പ്രതിനിധി-
തളിപ്പറമ്പ്: ഐ.എന്‍.ടി.യു.സി നേതാവ് ഇ.കെ.മധുവിനെ കെ.സുധാകരന് എം.പിയുടെ തളിപ്പറമ്പ് താലൂക്ക് പ്രതിനിധിയായി നിയമിച്ചു.
മയ്യില്‍ കയരളം സ്വദേശിയാണ് മധു. ഇത് സംബന്ധിച്ച് കെ.പി.സി.സിയുടെ പ്രസിഡന്റ് കൂടിയായ എം.പി.യുടെ അറിയിപ്പ് തളിപ്പറമ്പ് തഹസില്‍ദാര്‍ക്ക് ലഭിച്ചിട്ടുണ്ട്.
തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിലും താലൂക്കിലെ മറ്റ് പരിപാടികളിലും എം.പി.യുടെ പ്രതിനിധിയായി ഇനി മധുവായിരിക്കും പങ്കെടുക്കുക.