തളിപ്പറമ്പില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു-
തളിപ്പറമ്പ്: കൊല്ലം സ്വദേശി തളിപ്പറമ്പില്‍ ഷോക്കേറ്റ് മരിച്ചു.
കൊട്ടാരക്കരയിലെ വാസുദേവന്‍പിള്ളയുടെ മകന്‍ വി.സുമേഷ്(34) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ കാഞ്ഞിരങ്ങാട് ആയിരുന്നു അപകടം.
ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അരുണ്‍കുമാര്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ഇന്റീരിയര്‍ ജോലിക്ക് എത്തിയതായിരുന്നു സുമേഷ്.
കഴിഞ്ഞ ആറ് വര്‍ഷമായി ധര്‍മ്മശാല കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം സുഹൃത്തിന്റെ ഇന്റീരിയര്‍ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു.
വിവരമറിഞ്ഞ് സുമേഷിന്റെ ബന്ധുക്കള്‍ തളിപ്പറമ്പിലേക്ക് തിരിച്ചിട്ടുണ്ട്.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കയാണ്.
കോവിഡ് പരിശോധനകള്‍ക്ക് ശേഷം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
