തകരാറുള്ള എല്ലാ വൈദ്യുത വാഹനങ്ങളും തികരിച്ചുവിളിക്കും-മന്ത്രി നിതിന്‍ ഗഡ്ഗരി
ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയ പാത മന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞു.
തകരാറുള്ള വാഹനങ്ങളുടെ എല്ലാ ബാച്ചുകളും ഉടനടി തിരിച്ചുവിളിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളോട് നിതിന്‍ ഗഡ്കരി ട്വീറ്റുകളിലൂടെ വ്യാഴാഴ്ച്ച ആഹ്വാനം ചെയ്തു.
ഈ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനും പരിഹാരനടപടികള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ നല്‍കാനും വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, വീഴ്ച്ച വരുത്തുന്ന കമ്പനികളെ സംബന്ധിക്കുന്ന ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഗുണനിലവാരത്തിന്റെ കേന്ദ്രീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണ പ്രക്രിയകളില്‍ ഏതെങ്കിലും കമ്പനി അശ്രദ്ധ കാണിക്കുന്നതായി കണ്ടെത്തിയാല്‍, കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാന്‍ ഉത്തരവിടുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.