മെത്താഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു.

കണ്ണൂര്‍: മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു.

കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അക്ഷയ്‌യുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ സ്‌ക്വാഡിന്റ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിലാന്നൂരിലെ ജയേഷ് എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 3.056 ഗ്രാം മെത്തഫിറ്റാമിനും 4 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ലഹരി ഉപയോഗിക്കുവാന്‍ ഉപയോഗിക്കുന്ന ഡ്രഗ്ഗ് പൈപ്പുകളും കണ്ടെടുത്തത്.

പ്രതി കെ.ജയേഷ് (38) ന്റെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു.

ഇയാള്‍ എക്‌സൈസ് സംഘത്തെ കണ്ട് കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപെട്ടു.

പ്രതിയെ ഇതിന് മുമ്പും മെത്തഫിറ്റാമിന്‍ കൈവശം വച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി.പി.ഷനില്‍കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ വി.പി.ഉണ്ണികൃഷ്ണന്‍, എം.കെ.സന്തോഷ്, കെ.വി.റാഫി, ഗ്രേഡ് പ്രിവെന്റിവ് ഓഫീസര്‍മാരായ വി.നിഷാദ്, എന്‍.രജിത്ത് കുമാര്‍, എം.സജിത്ത്,

സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.അനീഷ്, ഒ.വി.ഷിബു, മുഹമ്മദ് ബഷീര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എം.പി.ഷമീന, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ പി.ഷജിത്ത് എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.