കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ പിടിയില്‍.

തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ്-കുറുമാത്തൂര്‍-കൂനം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍

കഞ്ചാവുമായി ആസാം സ്വദേശികളായ അജോയ് ഡോളി, അനന്ത മോളിയ, ഷോക്കത്ത് അലി എന്നിവരെയും അളവില്‍ കൂടുതല്‍ മദ്യവുമായി ആസാം സ്വദേശി ബാകുല്‍ കിളിങ് എന്നവരെയും പിടികൂടി.

ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ എഎസ്.എ.പി.ഇബ്രാഹിം ഖലീല്‍, കെ.മുഹമ്മദ് ഹാരിസ്, ഇ.എച്ച്.ഫെമിന്‍, കെ.വി.നികേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ആര്‍.വിനീത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.സുജിത എന്നിവരും ഉണ്ടായിരുന്നു